above post ad local

മാളിലും മാര്‍ക്കറ്റിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കര്‍ശന നിര്‍ദേശങ്ങള്‍

0

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകൾ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിർദേശങ്ങൾ.

 

മറ്റു നിർദേശങ്ങൾ

  • കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരണം.
  • സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികൾ, എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം.
  • കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമായിരിക്കും മാളിലും മാർക്കറ്റിലും പ്രവേശനം. നിർദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
  • സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്താൻ നിർദേശം.
  • ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്തണം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.