above post ad local

തലസ്ഥാനത്ത് കൊവിഡ് രൂക്ഷം, കൂടുതൽ കണ്ടയിന്മെന്റ് സോണുകൾ, നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം

0

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷം. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 666 പേർക്കാണ് രോഗബാധയുണ്ടായത്. രോഗബാധ കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ച ജില്ലാഭരണകൂടം കൂടുതൽ മേഖലകൾ കണ്ടയിന്മെന്റ് സോണിലാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നഗരസഭയിലെ വട്ടിയൂർക്കാവ്, പുളിമാത്ത് പഞ്ചായത് 17ആം വാർഡ്, പാങ്ങോട് പഞ്ചായത്തിലെ 7 വാർഡുകൾ എന്നിവിടങ്ങളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തി.

കണ്ടൈൻമെന്റ് സോണുകളിൽ അവശ്യസ‍ർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ ഒഴികെ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.