above post ad local

സിംഹാസനത്തില്‍ ബെഹ്റ, വാളേന്തി എഡിജിപി, ഫോട്ടോയില്‍ കെ സുധാകരനും; കന്യാസ്ത്രീയെ പ്രണയിച്ച്‌ വിവാഹം, ഓടാത്ത പോർഷെയും കാറുകളും; പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ്, മോന്‍സണ്‍ ചില്ലറക്കാരനല്ല!

കൊ​ച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും. കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സന്‍റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.

അതേസമയം പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​ നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡിഐജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ.

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

ആഡംബര വാഹങ്ങൾ പ്രവർത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താൻ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്ന ഇവർ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.