above post ad local

പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവന്നേക്കും; സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ട്- ആരോഗ്യമന്ത്രി

0

കണ്ണൂർ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കോവിഡ് പടരാൻ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ഡൗൺ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. സമ്പൂർണ ലോക്ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

മെഗാ വാക്സിനേഷൻ ക്യാമ്പിലൂടെ എല്ലാവർക്കും വാക്സിൻ നൽകാനുള്ള ദൗത്യം കേരളം നിർവഹിക്കുമ്പോൾ വാക്സിൻ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്സിൻ ഡോസ് നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വാക്സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. കേന്ദ്രസർക്കാർ സമ്മതിക്കണം. സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്സിനേഷൻ വേഗത വർധിപ്പിക്കാൻ സാധിച്ചേക്കും. ഇത്തരം അടിയന്തര നടപടികൾ കേന്ദ്രം കൈകൊള്ളണം. അടുത്ത ദിവസങ്ങളിൽ വലിയ തോതിൽ വാക്സിൻ ലഭ്യമായിട്ടില്ലെങ്കിൽ സംസ്ഥാനത്തെ മെഗാ വാക്സിനേഷൻ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.