above post ad local

ജലീലിന്റെ രാജി നില്‍ക്കകള്ളിയില്ലാതെ; രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും നോക്കി-ചെന്നിത്തല

0

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപ്പിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകള്ളിയില്ലാതെയും മറ്റ് മാർഗങ്ങളില്ലാതായതിനേയും തുടർന്നാണ് രാജി. പൊതു ജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജിവയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ധാർമികതയുണ്ടായിരുന്നുവെങ്കിൽ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഇവിടെ ധാർമികത പ്രസംഗിക്കാൻ സിപിഎമ്മിന് എന്ത് അധികാരമാണ് ഉള്ളത് ധാർമികതയുണ്ടായിരുന്നേൽ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ. ലോകായുക്തയുടെ വിധി വന്നശേഷം രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. പാർട്ടി സെക്രട്ടറിയറ്റ് അംഗം കൂടിയായ എ.കെ ബാലന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് കണക്കാക്കാൻ കഴിയില്ല.

ഇപ്പോൾ ധാർമfകത ഉയർത്തിപ്പിടിക്കുന്നത് പ്രത്യേക കഴിവാണ്. ലോകായുക്ത തീരുമാനം വന്ന ഉടൻ രാജി വെച്ചിരുന്നേൽ ധാർമികത എന്ന് പറയാമായിരുന്നു. മൂന്നാല് ദിവസക്കാലം രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും നോക്കി അവസാനം പാർട്ടിയ്ക്ക് പറയേണ്ടിവന്നു രാജിവയ്ക്കാൻ. ഇതിൽ എന്ത് ധാർമ്മികതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ധാർമികമായി അൽപ്പമെങ്കിലും ഉത്തരവാദിത്വവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ രാജിവെച്ചേനെ എന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. മനസില്ലാ മനസോടെയാണ് ജലീലിന്റെ രാജിയെന്നും ബന്ധുനിയമന ഫയലിൽ ഒപ്പുവെച്ചത് മുഖ്യമന്ത്രിയല്ലേയെന്നും ആ മുഖ്യമന്ത്രിയ്ക്ക് ധാർമികതയുണ്ടോയെന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.