above post ad local

”എംപിയ്ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോ?; അത് കാണിക്കട്ടെ”; സുരേഷ് ഗോപി

കോട്ടയം: സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മതത്തെ പറ്റിയും ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടില്ല. വിവിധ സാമൂഹിക വിഷയങ്ങളാണ് ബിഷപ്പ് ഉന്നയിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതായ കാര്യങ്ങളുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. നര്‍ക്കോട്ടിക് എന്ന വൃത്തികെട്ട വാക്കുകള്‍ ഒന്നും തന്റെ അടുത്ത് ഉപയോഗിക്കരുത്. അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല. തീവ്രവാദം എന്നു പറയുമ്പോഴെക്കും അത് ഞങ്ങളെയാണെന്ന് ഒരു മതവിഭാഗം പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്ന് സുരേഷ് ഗോപി ചോദിച്ചു.

സല്യൂട്ട് നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ല. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണ്. എംപിമാര്‍ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ടോ?. ഈ വിഷയം വിവാദമാക്കിയത് ആരാണ്. ആ പൊലീസുകാരന് പരാതിയുണ്ടോ?. ഇത് വച്ച് അസോസിയേഷന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ട്. അത് കേരളത്തിനും ബാധകമാണ് സല്യൂട്ട് അടിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.