above post ad local

ലീഗ്‌ വിടില്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്-ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഫാത്തിമ തെഹ്ലിയ. ഫെയ്സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്’.

ഹരിത വിഷയത്തിൽ പാർട്ടി നടപടിക്ക് വിധേയ ആയ ഫാത്തിമ തെഹ്ലിയ ലീഗ് വിട്ടേക്കുമെന്ന പ്രചാരണങ്ങളോടുള്ള പ്രതികരണമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.