above post ad local

നിപ വൈറസ്: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 5 എണ്ണം എന്‍ഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 35 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.