above post ad local

ഹരിത പരാതി: അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടയച്ചു; നടപടികൾ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം- പി കെ നവാസ്

മലപ്പുറം: കേസിലെ നടപടികള്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി കാണുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. പ്രചരിക്കുന്നത് അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടാല്‍ മാറും. പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കട്ടെയെന്നും
നവാസ് പറഞ്ഞു. ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ നവാസിനെ അറസ്റ്റ് ചെയ്‍തതിന് പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.