above post ad local

നിപയിൽ തുടരുന്ന ആശ്വാസം: പരിശോധനയ്ക്ക് അയച്ച ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവ്, സമ്പർക്കപ്പട്ടികയിൽ ആകെ 274 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ച് ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇത് വരെ 68 പേരുടെ സാമ്പിളുകൾ നെഗറ്റീവായി, 274 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ ഏഴ് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്.

പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.

ഇന്നത്തെ കൊവിഡ് കണക്ക്

കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. 16.69 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ജില്ല തിരിച്ചുള്ള കണക്ക്.

തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പരിശോധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2390, കൊല്ലം 2033, പത്തനംതിട്ട 1184, ആലപ്പുഴ 1845, കോട്ടയം 2145, ഇടുക്കി 1114, എറണാകുളം 2872, തൃശൂര്‍ 2812, പാലക്കാട് 2237, മലപ്പുറം 3146, കോഴിക്കോട് 4488, വയനാട് 969, കണ്ണൂര്‍ 1649, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,450 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,731 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,719 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2466 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.