above post ad local

പരപ്പാറിലെ ജലനിരപ്പ് ഉയർന്നുതന്നെ വേനലിലും നിറഞ്ഞൊഴുകി കല്ലടയാർ

തെന്മല: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് തൃപ്തികരം.115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ട് 103.11 മീറ്ററാണ്. കഴിഞ്ഞദിവസങ്ങളിൽ ഡാമിന്റെ പരിസരത്ത് നേരിയമഴ ലഭിച്ചിരുന്നു.

ചൊവ്വാഴ്ച വൃഷ്ടിപ്രദേശത്ത് നാല് മില്ലി മീറ്റർ മഴപെയ്തിരുന്നു. എന്നാൽ കഴിഞ്ഞവർഷം 107 മീറ്ററിന് മുകളിലായിരുന്നു ഡാമിലെ ജലനിരപ്പ്. അടുത്ത രണ്ടുമാസത്തേക്കും ഡാം വഴി വേനൽക്കാല ജലവിതരണത്തിന് ആവശ്യമായ വെള്ളമൊഴുക്കാൻ സാധിക്കും. അതിനാൽതന്നെ വേനലിലും കല്ലടയാർ നിറഞ്ഞൊഴുകുകയാണ്

കൊല്ലം ഉൾപ്പെടെയുള്ള ജില്ലകൾക്ക് വേനൽക്കാലത്ത് ആശ്വാസമായി ഇടതുകര, വലതുകര കനാൽവഴിയുള്ള ജലവിതരണം തുടരുന്നുണ്ട്.ഇരുകനാൽ വഴിയും പൂർണതോതിലാണ് വെള്ളമൊഴുക്കുന്നത്. ഒറ്റക്കൽ ലുക്ക്ഔട്ട് തടയണവഴി വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.ജലനിരപ്പ് 103.11 മീറ്റർ കനാൽവഴിയുള്ള ജലസേചനം തുടരുന്നു

- Advertisement -

- Advertisement -

- Advertisement -

Comments are closed.