above post ad local

ചാത്തമംഗലം പഞ്ചായത്തിൽ കർശന നിയന്ത്രണം തുടരും: രോഗലക്ഷണങ്ങളുള്ള ആളുകളുടെ കണക്കെടുക്കും, അത്യാവശ്യക്കാരെ മാത്രം പുറത്തു വിടും

കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെൻ്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കൂ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.