above post ad local

വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം ഒഴിവാക്കാമെന്ന് വിദഗ്ധര്‍

കൊല്ലം: വോട്ടർപ്പട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം കണ്ടെത്തി ഒഴിവാക്കാമെന്ന് സൈബർ വിദഗ്ധർ. തിരിച്ചറിയൽ കാർഡിലെ മുഖത്തിന്റെയും കൃഷ്ണമണിയുടെയും സാദൃശ്യം നോക്കി ഇരട്ടിപ്പ് ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധാഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ള വ്യക്തിവിവരങ്ങളും ഫോട്ടോയും ഉപയോഗിച്ചുതന്നെ ഇത് സാധിക്കും.

വ്യക്തിവിവരങ്ങളിൽ പേര്, വിലാസം എന്നിവയ്ക്കൊപ്പം ഫോട്ടോകൂടി ഉള്ളതുകൊണ്ട് വേഗം ഇരട്ടിപ്പ് കണ്ടെത്താനാകും. ഇമേജ് പ്രോസസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഇരട്ടിപ്പ് കണ്ടെത്താം. ഐറിസ് റെക്കഗ്നിഷൻ, ഫെയ്സ് റെക്കഗ്നിഷൻ എന്നിവ ഉപയോഗിച്ച് ഫോട്ടോ ഇരട്ടിപ്പ് കണ്ടെത്തി അതിനുനേരെ വരുന്ന പേരുകൾ കൃത്യമാണോയെന്ന് ഉറപ്പിക്കാം.

റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തിടെ കണ്ടെത്തിയിരുന്നു. 50 ലക്ഷത്തോളം മുൻഗണനാ കാർഡുകൾ, 90 ലക്ഷത്തിൽപ്പരം കെട്ടിട ഉടമകൾ, 45 ലക്ഷത്തോളം വാഹന ഉടമകൾ എന്നിവരുടെ വിലാസങ്ങൾ ഒത്തുനോക്കിയാണ് ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നത്.മരിച്ചുപോയവർ പെൻഷൻ വാങ്ങുന്നതും ഇത്തരത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.