തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന് നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍ റമദാനെ വരവേല്‍ക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍.
കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് കഴിഞ്ഞതവണ റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
- Advertisement -
Comments are closed.