above post ad local

കോൺഗ്രസ്സിലെ പ്രശ്നങ്ങൾ സ്വാഭാവികം, ഓരോ ഘട്ടത്തിലും തീഷ്ണമാവും; ആർക്കും അംഗീകരിക്കാൻ കഴിയാത്തതെന്ന് മുഖ്യമന്ത്രി

കോൺ​ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ആ‍ർക്കും അം​ഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺ​ഗ്രസിന് ഉള്ളിലുള്ളവ‍‍ർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അം​ഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനൊപ്പം പ്രവ‍ർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺ​ഗ്രസിൽ നിന്നാൽ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാ​ഗമായി പ്രവ‍ർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺ​ഗ്രസിന്റെ പ്രശ്നങ്ങൾ കോൺ​ഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺ​ഗ്രസിന്റെ മുതി‍ർന്ന നേതാവായിരുന്ന കെ വി ഹ​ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രി മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.