above post ad local

കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ടുകൾ അപകടത്തിൽപ്പെട്ടു: മുപ്പതോളം പേരെ രക്ഷപ്പെടുത്തി

കണ്ണൂർ: കണ്ണൂർ പാലക്കോട് ചൂട്ടാട് അഴിമുഖത്തിലെ മണ്‍തിട്ടയിൽ ഇടിച്ച് ആറ് ഫൈബർ ബോട്ടുകൾ അപകടത്തിൽപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. ഒരു ബോട്ട് പൂർണമായി തകർന്നു.

മുമ്പ് ഇവിടെ അപകടം നടന്ന് അഞ്ച് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സ്ഥലത്ത് പുലിമുട്ട് നിർമ്മിക്കാത്തതു കാരണം കടൽക്ഷോഭവും അപകടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.