above post ad local

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വാക്‌സിന്‍ എത്തിക്കും

0

തിരുവനന്തപുരം: മെഗാ വാക്സിനേഷൻ ദൗത്യത്തിന് പ്രതിസന്ധിയായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം. സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളിൽ നിന്ന് വാക്സിൻ എത്തിച്ച് ക്യാമ്പ് തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കോൺടാക്റ്റ് ട്രോസിങ് ശക്തമാക്കാനും ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാനും തീരുമാനമായി.

മെഗാ വാക്സിൻ ക്യാമ്പുകളിലേക്ക് നൽകാൻ പല ജില്ലകളിലും നൽകാൻ വാക്സിൻ സ്റ്റോക്ക് കുറവായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നത്. വാക്സിൻ സ്റ്റോക്ക് കുറവുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലേക്ക് സമീപ ജില്ലകളിൽനിന്ന് വാക്സിൻ എത്തിക്കും. വാക്സിൻ ക്യാമ്പ് നിലവിലെ രീതിയിൽ തുടരും.

സംസ്ഥാനത്താകെ എട്ട് ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. 15ന് കൂടുതൽ ഡോസ് വാക്സിനുകൾ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.