above post ad local

ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തീയതികളിലായി കൈപ്പറ്റേണ്ടതാണ്

ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയതികളിലായി വാങ്ങേണ്ടതാണെന്നും 30/08/2021-ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും ബഹു. ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍‍ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്നലെ വരെ (28/08/2021) 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയിട്ടുണ്ട്. കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാര്‍ഡുകളുടെ എണ്ണം-കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം- ശതമാനം (എന്ന ക്രമത്തില്‍)

5,83,536(AAY കാര്‍ഡുകള്‍)- 5,67,521 – 97.25%
32,50,609 (PHH കാര്‍ഡുകള്‍) – 31,42,198 – 96.66%
24,96,285(NPS കാര്‍ഡുകള്‍) – 22,93,529 – 91.87%
27,33,459(NPNS കാര്‍ഡുകള്‍) – 23,23,199 – 85%
ആകെ കാര്‍ഡുകള്‍-90,63,889 – കിറ്റ് കൈപ്പറ്റിയവരുടെ ആകെ എണ്ണം-83,26,447 (91.86%)

ആഗസ്റ്റ് മാസത്തെ നോര്‍മല്‍ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപ്പറ്റിയതായും ബഹു. മന്ത്രി അറിയിച്ചു. 30,31 തിയതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.