തൃശ്ശൂര്‍ അഞ്ചേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
തൃശ്ശൂർ: ഒല്ലൂർ അഞ്ചേരി ഉല്ലാസ് നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് പിറകിലെ വിറകുപുരയിൽവെച്ച് തീകൊളുത്തി ജീവനൊടുക്കി.ശനിയാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. ഓമനയെ വെട്ടിപരിക്കേൽപ്പിക്കുന്നത് കണ്ട് രാജനെ പിടിച്ചുമാറ്റാൻ ശ്രമിച്ച മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ പിന്നീട് സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നുവർ ഓമനയുമായി ആശുപത്രിയിലേക്ക് പോയ സമയത്താണ് രാജൻ തീകൊളുത്തി ജീവനൊടുക്കിയത്. കുടുംബവഴക്കും സാമ്പത്തികപ്രശ്നങ്ങളുമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് സംശയിക്കുന്നു.
- Advertisement -
Comments are closed.