above post ad local

എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടു, അവഗണിച്ച് ലീഗ്

മലപ്പുറം: ഹരിത നേതാക്കൾ ലൈംഗീകാധിക്ഷേപം അടക്കമുള്ള ആരോപണം ഉന്നയിച്ച എംഎസ് എഫ് സംസ്ഥാന നേതാക്കൾക്കെതിരെ നടപടി വേണമെന്ന് നേരത്തെ എംഎസ്എഫ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി വിവരം. സ്ത്രീത്വത്തെ അപമാനിച്ചവർക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പ്രസിഡണ്ട് ടിപി അഷറഫലി നൽകിയ കത്തിന്റെ പുറത്തു വന്നു. ഹരിതയുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ തയ്യാറാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദേശീയ പ്രസിഡന്റ് കത്ത് നൽകിയത്. ഈ കത്തും അവഗണിച്ചതോടെയാണ് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ്എഫിൽ നിന്നും പോലും ഉണ്ടായ ഈ നീക്കത്തെയും എംകെ മുനീർ, കെപിഎ മജീദ്, ഇ. ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പിനെയും തള്ളിയാണ് ആരോപണം ഉന്നയിച്ച വനിതാ വിഭാഗത്തിനെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തത്. ആരോപണ വിധേയർക്കെതിരെ അന്വേഷണമോ നടപടിയോ എടുക്കാതെയാണ് പരാതിക്കാർക്കെതിരെ നടപടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. ആരോപണ വിധേയരിൽ നിന്നും വിശദീകരണം തേടുക മാത്രമാണുണ്ടായത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.