above post ad local

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. കരിമാൻകോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനെ (22) ആണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ബന്ധുവായ പെൺകുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടർന്ന് നെടുമങ്ങാട് താലൂക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്.

ആശുപത്രിയിൽനിന്ന് വിവരം പാലോട് പോലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോടിലെ ഒരു പാരലൽ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് പ്രതി.

നെടുമങ്ങാട് ഡിവൈ.എസ്.പി ജെ ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ മനോജ്, എസ്.ഐ നിസാറുദ്ദീൻ, ജി.എസ്.ഐ ഭുവനചന്ദൻ നായർ, ജി.എസ്.ഐ അൻസാരി, ദിപാകുമാരി, സജുകുമാർ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.