above post ad local

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്, ടിപിആർ 15.11; ആകെ മരണം 18,601; ചികിത്സയിൽ 1,78,630

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 18,582 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 15.11. ഇതുവരെ ആകെ 2,94,57,951 സാംപിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 18,601 ആയി. ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ
മലപ്പുറം 2681
തൃശൂര്‍ 2423
കോഴിക്കോട് 2368
എറണാകുളം 2161
പാലക്കാട് 1771
കണ്ണൂര്‍ 1257
കൊല്ലം 1093
ആലപ്പുഴ 941
കോട്ടയം 929
തിരുവനന്തപുരം 927
ഇടുക്കി 598
പത്തനംതിട്ട 517
വയനാട് 497
കാസർകോട് 419

നെഗറ്റീവായവർ
തിരുവനന്തപുരം 1174
കൊല്ലം 1614
പത്തനംതിട്ട 627
ആലപ്പുഴ 1199
കോട്ടയം 672
ഇടുക്കി 307
എറണാകുളം 1885
തൃശൂര്‍ 2536
പാലക്കാട് 2243
മലപ്പുറം 2987
കോഴിക്കോട് 2497
വയനാട് 658
കണ്ണൂര്‍ 1047
കാസർകോട് 643

രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസർകോട് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസർകോട് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 4,99,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 27,636 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2065 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) പ്രകാരം 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.