above post ad local

നെടുമ്പാശ്ശേരിയില്‍ പിടിച്ചത് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ സ്വര്‍ണം: മൂല്യം ഒരു കോടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദ്രാവകരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മാമ്പഴ ജ്യൂസിൽ കലർത്തിയ നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ദുബായിയിൽ നിന്നെത്തിയ കണ്ണൂർ യാത്രക്കാരമാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി വിലവരുന്ന രണ്ട് കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റൈ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ജ്യൂസിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.