തിരുവല്ല:പാലക്കാട്ടുനിന്ന് തിരുനെൽവേലിയിലേക്ക്പോയ പാലരുവി എക്സ്പ്രസിന്റെ എൻജിന് മുൻപിൽ മൃതദേഹം കുരുങ്ങിക്കിടന്നു. വെള്ളിയാഴ്ച രാത്രി ട്രെയിൻ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽനിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ലോക്കോ പൈലറ്റിനെയും സ്റ്റേഷൻ അധികൃതരെയും ഇവർ വിവരമറിയിച്ചു.സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയിൽനിന്ന് ട്രെയിൻ യാത്രതുടർന്നത്. ആത്മഹത്യ ചെയ്ത നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനിൽ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- Advertisement -
Comments are closed.