above post ad local

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ: 2 കോടിയും പ്രമോഷനും

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും.

രണ്ടു കോടി രൂപയ്ക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റവും നൽകും. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ്.

ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്തത്. ലോങ് ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എംപി ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി ഇർഫാൻ, 4×400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, 4×400 മീറ്റർ മിക്സഡ് റിലേയിൽ അലക്സ് ആന്റണി, നീന്തലിൽ സജൻ പ്രകാശ് എന്നിവരാണ് ടോക്യോയിൽ മത്സരിച്ച മലയാളികൾ.

നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരേ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ശ്രീജേഷും ഇതേ ചോദ്യം നേരിട്ടിരുന്നു. പാരിതോഷികം പ്രഖ്യാപിക്കാത്ത വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.