above post ad local

പുതിയ പുരസ്‌കാരങ്ങൾ ഇനി കേരളത്തിലും :നടപടി ക്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

പത്മ മാതൃകയിൽ കേരളത്തിലും പുരസ്കാരം; നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്‍റെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ മാതൃകയിൽ കേരളത്തിലും സിവിലിയന്‍ പുരസ്കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തിൽ പ്രാഥമിക ചർച്ച നടന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്‍റെ സാമൂഹിക- സാംസ്കാരിക മേഖലയിൽ നി‍ർണായക സംഭാവനങ്ങൾ നൽകിയ വ്യക്തിത്വങ്ങൾക്കായിരിക്കും പുരസ്കാരം നൽകുക എന്നാണ് സൂചന. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.