above post ad local

ലോകായുക്ത വിധി: വീണ്ടും മന്ത്രിയാകാൻ ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം

തിരുവനന്തപുരം:തുടർഭരണം വന്നാൽ കെ.ടി. ജലീലിനെ വീണ്ടും മന്ത്രിയാക്കാൻ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ഇപ്പോൾ രാജിവെക്കുന്നതാണ് നല്ലതെന്ന നിയമോപദേശം സി.പി.എം. നേതൃത്വത്തിനുമുമ്പിലുണ്ട്. ലോകായുക്ത വിധിക്കെതിരേ സ്റ്റേ ലഭിച്ചാൽ തത്കാലം രാജി ഒഴിവാക്കാം. എന്നാൽ, സ്റ്റേയുടെ ബലത്തിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരവും ധാർമികവുമായ പ്രശ്നമായേക്കും.

ഇപ്പോൾ രാജിവെച്ചാൽ ലോകായുക്ത വിധി മന്ത്രി അംഗീകരിച്ചെന്നാകുകയും തുടർന്ന് ലോകായുക്ത വിധിയിലെ പരാമർശം നീക്കാൻ ഹൈക്കോടതിയെ സമീപിക്കുകയുമാവാം. ഇതിലൂടെ പുതിയ മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തടസ്സമുണ്ടാകില്ല.

ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സി.പി.എം. നിലപാട്. രാജിവെക്കണമെന്നാണ് പാർട്ടി തീരുമാനിക്കുന്നതെങ്കിൽ അത് മന്ത്രി സ്വന്തം ഇഷ്ടപ്രകാരം ചെയ്തെന്ന രീതിയിലാകും അവതരിപ്പിക്കുക.

- Advertisement -

- Advertisement -

- Advertisement -

Comments are closed.