above post ad local

നാടകകൃത്ത് സി. ആർ. മനോജ്‌ അന്തരിച്ചു

കൊല്ലം; പ്രശസ്ത പ്രഫഷനൽ നാടകകൃത്ത് സി.ആർ. മനോജ് (45) അന്തരിച്ചു. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങൾ രചിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. സഹോദരനാണ്.

കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി

സംസ്കാര ചടങ്ങുകൾ കുടുംബ വീട്ടിൽ വച്ച് നടക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.