above post ad local

എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം: വാക്കാലുള്ള പരാമർശവുമായി ഹൈക്കോടതി

കൊച്ചി: എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണുള്ളതെന്നും കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളതെന്നും ഹൈക്കോടതി അറിയിച്ചു. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം ഉണ്ടായത്.

സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ്. എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം. പക്ഷേ അതിന് നമ്മൾ തയാറാകില്ലെന്നും ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിനിടെ വാക്കാൽ പരാമർശിച്ചു.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

- Advertisement -

- Advertisement -

- Advertisement -

Comments are closed.