above post ad local

ഇളവുകളല്ല പ്രശ്നം, ഹോം ഐസൊലേഷനിൽ വീഴ്ച: കേന്ദ സംഘത്തിൻ്റെ റിപ്പോർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകിയിരുന്നത്. അതിനാൽ തന്നെ ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണത്തിൽ വന്ന വീഴ്ചയാണ് പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോം ഐസൊലേഷനിൽ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് സംഘത്തിൻ്റെ വിലയിരുത്തി. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചും റിപ്പോർട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.

അതേസമയം ഇളവുകളാണ് രോഗവ്യാപനം ഉയർത്തിയതെന്ന് ബിജെപി ഉൾപ്പെടെ ആരോപണമുന്നയിച്ചതിന് ഘടകവിരുദ്ധമായിട്ടാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.