above post ad local

മൂന്നു വർഷ കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് പട്ടിക നീട്ടാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ

തിരുവനന്തപുരം: മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് പട്ടികകൾ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി പിഎസ്സി വഴി നടത്തുകയാണ് സർക്കാർ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്സിയുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സർക്കാർ ശ്രമിക്കുന്നത് അപ്രഖ്യാപിത നിയമന നിരോധനത്തിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.