above post ad local

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല; വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കും

0

തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ വാക്സനേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ചക്കുള്ളിൽ അർഹരായ പരമാവധി ആളുകൾക്ക് ആദ്യഡോസ് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ തുടരും.

വാക്സിൻ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവായത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ ഇടവളയിൽ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് വന്നാലും രോഗം മൂർഛിക്കില്ല. വൈറസിനെതിരെ ശരീരം പ്രതിരോധം തീർക്കുന്നതുകൊണ്ടാണ് ഇത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലേതുപോലെയുള്ള വാക്സിൻ ക്ഷാമം സംസ്ഥാനത്ത് നിലവിലില്ല. ആവശ്യത്തിന് വാക്സിൻ സ്റ്റോക്ക് നിലവിലുണ്ട്. ഏപ്രിൽ 20 ന് അടുത്ത ബാച്ച് വാക്സിൻ എത്തും. അതോടുകൂടി കൂടുതൽ ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്സിൻ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

ഏപ്രിൽ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 41,43,771 ആളുകൾ വാക്സിൻ സ്വീകരിച്ചു. ഇതിൽ 37,04,436 ആളുകൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 4,39,335 ആളുകൾ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 24 ശതമാനം ആളുകൾക്ക് ആദ്യഡോസ് വാക്സിനേഷൻ നടന്നുകഴിഞ്ഞു.

ഏപ്രിൽ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം 12,27,420 ഡോസ് വാക്സിൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. ഇതിൽ 65,440 ഡോസ് കോവാക്സിനും 11,61,980 ഡോസ് കോവിഷീൽഡ് വാക്സിനുമാണ്. പുതിയ കണക്കുകൾ ഇന്ന് ആരോഗ്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് വിവരം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.