above post ad local

ഞായറാഴ്ച മുതല്‍ തൊഴിലിടങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകും; മാര്‍ഗരേഖ പുറപ്പെടുവിച്ചു

0

ന്യൂഡൽഹി:തൊഴിലിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കി കേന്ദ്ര സർക്കാർ. ഞായറാഴ്ച മുതൽ സ്വകാര്യ-സർക്കാർ തൊഴിലിടങ്ങളിലെ 45 വയസിന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകും.

‘ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് ജീവനക്കാർക്ക് സൗകര്യപ്രദമാണെന്ന് മാത്രമല്ല, യാത്ര കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.’ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്ക് സൗജന്യമായിട്ട് വാക്സിൻ ലഭിക്കും എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് പണം ഈടാക്കും. ഒരാളിൽ നിന്ന് ഒരു ഡോസിന് 250 രൂപയായിരിക്കും ഈടാക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുളള 100 ജീവനക്കാരെങ്കിലും ഉളള ഓഫീസുകളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ സെഷൻ നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. നിലവിലുളള ഒരു വാക്സിനേഷൻ സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളിൽ വാക്സിനേഷൻ നടത്തേണ്ടതെന്നും നിർദേശമുണ്ട്.

45 വയസ്സിന് മുകളിലുളള ജീവനക്കാർക്ക് മാത്രമേ നിലവിൽ ഓഫീസിലെ കോവിഡ് വാക്സിനേഷൻ സെന്ററിൽ നിന്ന് കുത്തിവെപ്പെടുക്കാൻ സാധിക്കൂ. ജീവനക്കാരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ പുറത്തുനിന്നുളളവർക്ക് ഇത് ലഭ്യമാകില്ല. വാക്സിൻ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാർ കുത്തിവെപ്പിന് മുന്നോടിയായി കോവിൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തൊഴിലിടത്തിലെ ജീവനക്കാർക്ക് മാത്രം ഓൺ-സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

കളക്ടർ അധ്യക്ഷനായ ജില്ലാതല കർമസമിതിയാണ് തൊഴിലിട വാക്സിനേഷൻ കേന്ദ്രത്തിന് അനുമതി നൽകുക. തൊഴിലിടത്തിലെ മുതിർന്ന ജീവനക്കാരനെ മാനേജ്മെന്റ് നോഡൽ ഓഫീസറായി നിയമിക്കണം. രജിസ്ട്രേഷൻ, വാക്സിനേഷൻ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ജില്ലാ ആരോഗ്യവകുപ്പുമായുളള ഏകോപനം തുടങ്ങിയ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കേണ്ടത് നോഡൽ ഓഫീസറാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.