above post ad local

ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും; കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് ഇ ശ്രീധരൻ

0

പാലക്കാട്: കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. ബിജെപിയ്ക്ക് 35 മുതൽ 40 സീറ്റുകൾ കിട്ടും. ഒരു മുന്നണിയെയും ബിജെപി പിന്തുണയ്ക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കിങ് മേക്കർ ബിജെപിയാകും. ഫലം വരുന്നതുവരെ കാത്തിരിക്കുന്നില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ബിജെപി അവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്നാണ് വിശ്വാസമെന്നും പിണറായിയുടെ പല പദ്ധതികളും ഉടച്ചുവാർക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ സ്വഭാവഗുണത്തിനാണ് പാലക്കാട് വോട്ട് കിട്ടിയതെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.