above post ad local

കേരളം വിധിയെഴുതി; കൂടുതല്‍ പോളിങ് വടക്കന്‍ ജില്ലകളില്‍

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു. സംസ്ഥാനത്ത് 73.58 % പോളിങ്(അന്തിമ കണക്കല്ല). കൂടുതല്‍ പോളിങ് വടക്കന്‍ ജില്ലകളിലാണ്. കണ്ണൂര്‍ , കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്.  കണ്ണൂരിലും കോഴിക്കോട്ടും 77 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. പത്തനംതിട്ടയിലാണ് പോളിങ് കുറവ് 65.5%. 2016 ല്‍ 77.10 ശതമാനമായിരുന്നു പോളിങ്.  സംസ്ഥാനത്തെങ്ങും രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തി. ഉച്ചയോടെ അന്‍പതു ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തു.  കോട്ടയം, ഇടുക്കി ജില്ലകളില്‍ വൈകിട്ട് മഴ പെയ്തത് പോളിങ്ങഇനെ നേരിയതോതില്‍ ബാധിച്ചു.  ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്.   വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

77.10 % ആയിരുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ്. കൂടുതൽ കോഴിക്കോട്ട്– 81.89 %; കുറവ് പത്തനംതിട്ടയിൽ – 71.66 %. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.84 %, കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 76.04 % വീതമായിരുന്നു പോളിങ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.