above post ad local

മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ; വോട്ടിനിടെ ബഹളം

0

കൊച്ചി: നടൻ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിനെ ചോദ്യംചെയ്ത് ബി.ജെ.പി. സ്ഥാനാർഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്കൂളിലാണ് ബി.ജെ.പി. സ്ഥാനാർഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പകർത്തിയപ്പോൾ പോളിങ് ഉദ്യോഗസ്ഥർ തടഞ്ഞെന്നും എന്നാൽ മമ്മൂട്ടി വന്നപ്പോൾ മാധ്യമപ്രവർത്തകർ കൂട്ടത്തോടെ ദൃശ്യങ്ങൾ പകർത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം. സജിയോടൊപ്പം ഇവരുടെ സ്വന്തം ക്യാമറാമാനാണ് പോളിങ് ബൂത്തിലേക്ക് വന്നത്.

പിന്നാലെ ബിജെപി പ്രവർത്തകരും ഇവർക്ക് പിന്തുണയുമായെത്തി. മാധ്യമപ്രവർത്തകരെ തടയാനും ശ്രമിച്ചു. തുടർന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിനിടെ, നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്തു മടങ്ങി. കോവിഡ് ആയതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തിൽനിന്ന് മടങ്ങിയത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.