above post ad local

സംസ്ഥാനത്ത് പോളിങ് 66 % പിന്നിട്ട് മുന്നോട്ട്; നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു

0

സംസ്ഥാനത്ത് പോളിങ് ഒന്‍പത് മണിക്കൂര്‍ പിന്നിടുമ്പോള്‍ 66 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പോളിങ് മുന്നില്‍. കേരളം ഉറ്റുനോക്കുന്ന  നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും പോളിങ് നില ഉയര്‍ന്നുതന്നെ. ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്. കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ  ഏറ്റുമുട്ടലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.  ആറന്മുള ചുട്ടിപ്പാറയില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.  തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. ഹരിപ്പാട് പതിയാങ്കരയില്‍ എല്‍ഡിഎഫ്–യുഡിഎഫ് സംഘര്‍ഷം കണ്ടുനിന്നയാള്‍ മരിച്ചു. മര്‍ദനത്തിനിരയായ യുഡിഎഫ് പ്രവര്‍ത്തകന്‍റെ അയല്‍വാസിയായ  മീനത്തേല്‍ ശാര്‍ങ്ഗധരനാണ് മരിച്ചത് . വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.