above post ad local

ഇരട്ടവോട്ട് ആരോപണം; നെടുങ്കണ്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു, കമ്പംമേട്ടിലും സംഘര്‍ഷം

0

നെടുങ്കണ്ടം: ഇടുക്കിയിൽ കമ്പംമേട്ടിലും നെടുങ്കണ്ടത്തും സംഘർഷാവസ്ഥ. നെടുങ്കണ്ടത്ത് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള പതിനാറംഗ സംഘത്തിന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. ഇവരുടെ പക്കൽ നിന്ന് മഷി കളയാനുള്ള ദ്രാവകവും പഞ്ഞിയുമടക്കം കണ്ടെത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. തുടർന്ന് ഇവിടെ ഉന്തും തള്ളുമുണ്ടായി.സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. അതേസമയം തമിഴ്നാട്ടിലേക്ക് മരണവുമായി ബന്ധപ്പെട്ട് പോവുകയാണെന്നാണ് സംഘം പറയുന്നത്. ഇവരെ ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിയ വാഹനം കമ്പംമേട്ടിലെ ചെക്ക്പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരട്ടവോട്ട് സംഘമെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഇത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.

ഇടുക്കിയിൽ നേരത്തെ കേരള-തമിഴ്നാട് ഇരട്ടവോട്ട് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികൾ പരാതിയും സമർപ്പിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ കേന്ദ്രസേനയെ അടക്കം നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.