above post ad local

പോരാട്ട ചൂടില്‍ കനത്ത പോളിങ്; 34 ശതമാനം പിന്നിട്ടു, ബൂത്തുകളില്‍ നീണ്ട നിര

0

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പോളിങോടെ നിയമസഭാ തിരഞ്ഞെടുപ്പ് പുരോമിക്കുന്നു.ആദ്യ നാല് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വോട്ടിങ് ശതമാനം 34 ശതമാനത്തോളമായി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതൽ കനത്ത പോളിങാണ്.മുഖ്യമന്ത്രി പിണറായി വിജൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുന്നണി നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ ഉയർത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യുഡിഎഫ് നേതാക്കൾ പോളിങ് ദിനത്തിൽ പ്രസ്താവനകൾ നടത്തിയത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എൽഡിഎഫ് നേതാക്കൾ ഉയർത്തിയത്.വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.