above post ad local

നിശബ്ദ പ്രചാരണ ദിവസവും വോട്ടർമാർക്കിടയിൽ സജീവമായി എം വി ശ്രേയാംസ്കുമാർ

0

കല്പറ്റ: ‘നിങ്ങള് ഇനിയും പറയേണ്ടതില്ല ഞങ്ങള് ഉറപ്പിച്ചു കഴിഞ്ഞു. നിങ്ങള് ജയിക്കും. ജയിച്ചു കഴിഞ്ഞ് ഞങ്ങളെ കാണാന് വരണം. ‘ നിശബ്ദ പ്രചാരണ ദിവസവും തങ്ങളെ കാണാനെത്തിയ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിനോട് ചുണ്ടേൽ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പറഞ്ഞു.
നിശബ്ദ പ്രചാരണ ദിവസവും വോട്ടര്മാര്ക്കിടയില് സജീവമായിരുന്നു ശ്രേയാംസ് കുമാര്. എല്ലാവർക്കും പറയാനുണ്ടായിരുന്നത് വോട്ടു നിങ്ങൾക്കുറപ്പാണെന്നു മാത്രമായിരുന്നു. മണ്ഡലത്തിലെ നാടും നഗരവും ഒരുപോലെ ഇളക്കി മറിച്ച പ്രചാരണ പരിപാടികളുടെ ആവേശം ചോരാതെയാണ് നിശബ്ദ പ്രചാരണ ദിവസവും സ്ഥാനാർഥിയും എൽ.ഡി.എഫ്. പ്രവർത്തകരും ഓടിനടന്നത്. ഞായറാഴ്ചത്തെ റോഡ് ഷോ നല്കിയ ആവേശം നിശബ്ദ പ്രചാരണ ദിവസത്തിലെ സന്ദര്ശനങ്ങളിലും പ്രതിഫലിച്ചു. രാവിലെ തോട്ടംതൊഴിലാളികളോട് സംവദിച്ചാണ് തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങിയത്.
പെരുന്തട്ട എല്സ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളികള്ക്ക് കാലങ്ങളായി മുടങ്ങി കിടക്കുന്ന പി.എഫ്. പ്രശ്നങ്ങള് പരിഹരിച്ച് തരണമെന്നതായിരുന്നു ആവശ്യം. ‘നിങ്ങള് ജയിച്ചാല് ആദ്യം അത് പരിഹരിച്ച് തരണം. ഈ കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന്റെ ആകെ ബാക്കിയാണ് പി.എഫ്. ബാക്കി ആകുന്ന ആകെ സമ്പാദ്യം. അതു നിങ്ങള് വാങ്ങിതരണം. തൊഴിലെടുക്കുന്നവരുടെ അവകാശമാണ് പി.എഫ്. അത് നിങ്ങള്ക്ക് ലഭിക്കാനുള്ള എല്ലാ സഹായവമുണ്ടാവും.’ എം.വി. ശ്രേയാംസ് കുമാര് പറഞ്ഞു.
റാട്ടക്കൊല്ലി, ഓണിവയല്, ചോലവയല്, നരിക്കുണ്ട് എന്നിവിടങ്ങളിലും സ്ഥാനാര്ഥി വോട്ടര്മാരെ കണ്ടു. കൈനാട്ടി അമൃദ് പരിശീലന കേന്ദ്രത്തിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാര്ഥി സന്ദര്ശിച്ചു. നടവയല് കാവടം ക്ഷേത്രത്തില് തൊഴുത് ഉത്സവാഘോഷങ്ങളില് പങ്കാളിയായി. വൈകീട്ട് കുപ്പാടിത്തറ കുടുംബ യോഗങ്ങളിലും പങ്കെടുത്തു. രാത്രി വൈകിയും വോട്ടഭ്യർഥനകളുമായി സജീവമായിരുന്നു എം.വി. ശ്രേയാംസ് കുമാറും പ്രവർത്തകരും

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.