above post ad local

അവസാന ലാപ്പില്‍ ആവേശമായി ടി സിദ്ദിഖ്

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് പ്രചാരണത്തില്‍ ബഹുദൂരം മുന്നില്‍. മണ്ഡലത്തിലെ ബഹുഭൂരിഭാഗം സ്ഥലങ്ങളിലും ഇതിനകം സ്ഥാനാര്‍ത്ഥി നേരിട്ടെത്തുകയുണ്ടായി. തോട്ടം മേഖലകളിലും, കോളനികളിലും, കാര്‍ഷിക മേഖലകളിലുമെല്ലാം നിരവധി തവണയെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ ഏറെ ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കുന്ന വിളംബരം കൂടിയായിരുന്നു ഓരോ പ്രചാരണ പര്യടനവും. വിവിധ പ്രദേശങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടുംബ സംഗമങ്ങള്‍ നടന്നു. നൂറു കണക്കിന് ആളുകള്‍ അണിനിരന്ന് പഞ്ചായത്തുകൡല്‍ നടത്തിയ റോഡ്‌ഷോകളും വന്‍വിജയമായിരുന്നു. കാമ്പസുകള്‍ മുതല്‍ കളിയിടങ്ങള്‍ വരെയുള്ള സ്ഥലങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഏറെ ആവശത്തോടെയാണ് ആളുകള്‍ വരവേറ്റത്.

വൈത്തിരി, പടിഞ്ഞാറത്തറ, പൊഴുതന പഞ്ചായത്തുകളിലും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലുമായിരുന്നു ശനിയാഴ്ച ടി സിദ്ദിഖ് പര്യടനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലുമെത്തി വോട്ടഭ്യര്‍ത്ഥിക്കുകയുണ്ടായി. പൊഴുതനയില്‍ റോഡ്‌ഷോയും നടത്തി.
സലിം മേമന, എ.എ വര്‍ഗീസ്, പി.എം പൗലോസ്്, വത്സല സദാനന്ദന്‍, പി.കെ മൊയ്തീന്‍കുട്ടി, പി.കെ മൈക്കിള്‍ പി.കെ ബഷീര്‍, ബഷീര്‍ പൂക്കോടന്‍, എന്‍.കെ ജ്യോതിഷ്‌കുമാര്‍, എ.പി ഹമീദ്, കെ.കെ രാജേന്ദ്രന്‍, എം.എം ബഷീര്‍. ജോണി നന്നാട്ട്, പി.കെ അബ്ദുറഹിമാന്‍, എം.എം ജോസ്, കെ.വി ഉസ്മാന്‍ എന്നിവര്‍ വിവിധ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.