above post ad local

വയനാട് ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ്; 383 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.66

0

വയനാട് ജില്ലയില്‍ ഇന്ന് (17.06.21) 259 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 383 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.66 ആണ്. 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61810 ആയി. 58664 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2660 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1572 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 36, അമ്പലവയല്‍ 20, തിരുനെല്ലി, ബത്തേരി 18 വീതം, മേപ്പാടി 17, മാനന്തവാടി, പടിഞ്ഞാറത്തറ 14 വീതം, നൂല്‍പ്പുഴ 13, കല്‍പ്പറ്റ, പനമരം 11 വീതം, മീനങ്ങാടി 10, കോട്ടത്തറ, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 8 വീതം, എടവക 7, മൂപ്പൈനാട്, മുട്ടില്‍, തരിയോട് 6 വീതം, വൈത്തിരി 4, പൂതാടി, തൊണ്ടര്‍നാട് 3, മുള്ളന്‍കൊല്ലി, പുല്‍പള്ളി, 2 വീതം, കണിയാമ്പറ്റ വെള്ളമുണ്ട ഓരോരുത്തരമാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്കും ഒരു മഹാരാഷ്ട്ര സ്വദേശിക്കും 10 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

383 പേര്‍ക്ക്് രോഗമുക്തി

മേപ്പാടി സ്വദേശികള്‍ 3 പേര്‍, കണിയാമ്പറ്റ, തരിയോട്, വെള്ളമുണ്ട, വൈത്തിരി 2 പേര്‍ വീതം, കോട്ടത്തറ, എടവക, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, ബത്തേരി , അമ്പലവയല്‍, പനമരം സ്വദേശികളായ ഓരോരുത്തരും 11 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 354 പേരുമാണ്് രോഗമുക്തരായത്.

910 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.06.21) പുതുതായി നിരീക്ഷണത്തിലായത് 910 പേരാണ്. 1152 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10248 പേര്‍. ഇന്ന് പുതുതായി 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1722 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 475620 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 475346 എണ്ണത്തിന്റെ ഫലം ലഭിച്ചു. 413536 പേര്‍ നെഗറ്റീവും 61810 പേര്‍ പോസിറ്റീവുമാണ്.
[6:04 PM, 6/17/2021] +91 98956 68182: ജലജീവന്‍ മിഷന്‍
കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും

മാനന്തവാടി നിയോജകമണ്ഡലത്തിലെ ജല ജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തും. ഒ.ആര്‍.കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തൊണ്ടര്‍നാട്, പനമരം, വെള്ളമുണ്ട, തവിഞ്ഞാല്‍ സമഗ്ര കുടിവെളള പദ്ധതിയ്ക്ക് 258.34 കോടി രൂപയുടെ അനുമതി തേടി. നാല് പഞ്ചായത്തുകളിലായി 25862 കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുളള പദ്ധതിയാണിത്. ഇതിനായി ബാണാസുര ഡാമില്‍ പുതിയ കിണര്‍ പമ്പ് ഹൗസ് സ്ഥാപിച്ച് 25 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണശാല നിര്‍മിക്കും. ഗ്രാമ പഞ്ചായത്തുകളില്‍ ജലസംഭരണികള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം നടത്തുക. കോഴിക്കോട് പ്രോജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എബി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജല ജീവന്‍ മിഷന്റെ രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ പരിശോധിച്ചു. കെ.ഡബ്യൂ.എ ബത്തേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പദ്ധതികള്‍ വിശദീകരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഗാര്‍ഹിക കുടിവെള്ള കണക്ഷനില്ലാത്ത 5815 വീടുകള്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് 38 കോടി രൂപയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ 2.5 ദശലക്ഷം ലിറ്റര്‍ ശേഷിയുളള പുതിയ ജലശുദ്ധീകരണശാല ഉള്‍പ്പെടെ 5 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജലശുദ്ധീകരണശാലയില്‍ നിന്നും പനവേലി, ആനപ്പാറ, നരിക്കല്‍, കാളിന്ദി മിച്ചഭൂമി കോളനി ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെത്തിച്ച് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും പൈപ്പ്ലൈന്‍ സ്ഥാപിച്ചു സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.

എടവക ഗ്രാമ പഞ്ചായത്തില്‍ നബാര്‍ഡ് കിഫ്ബി സ്‌കീമില്‍ പൂര്‍ത്തീകരിച്ച മാനന്തവാടി, എടവക, നല്ലൂര്‍നാട്, വില്ലേജുകള്‍ക്കുള്ള പുതിയ ജലശുദ്ധീകരണ ശാലയില്‍ നിന്നും കുടിവെള്ള കണക്ഷനില്ലാത്ത 4100 വീടുകളില്‍ വെള്ളം എത്തിക്കുന്നതിന് 29 കോടി രൂപയുടെ പദ്ധതിയാണ് അനുമതിക്കായി സമര്‍പ്പിച്ചത്.

യോഗം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി .വി . ബാലകൃഷ്ണന്‍, എച്ച് .ബി പ്രദീപ്, പി.എം .ആസ്യ, എല്‍സി ജോയ്, അംബിക ഷാജി ,സുധി രാധാകൃഷ്ണന്‍, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.തുളസീധരന്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.