above post ad local

കൽപ്പറ്റയിലെ കെൻഡ് മീഡിയ സ്ഥാപനത്തിൽ മോഷണം;രണ്ടുപേരെ പോലീസ് അറസ്റ്റ്

0

കൽപ്പറ്റ : കഴിഞ്ഞ ദിവസം രാത്രിയിൽ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ സൂര്യ ആർക്കേഡിൽ പ്രവർത്തിക്കുന്ന കെൻഡ് മീഡിയ സ്ഥാപനത്തിൽ മോഷണം നടത്തിയ രണ്ടുപേരെ കൽപ്പറ്റ പോലീസ്അ റസ്റ്റ് ചെയ്തതു . കോഴിക്കോട് കാട്ടിപ്പാറ ചാമൽ സ്വദേശി വാഴംകുന്നേൽ സുദിൻ(21), മലപ്പുറം കരിപ്പൂർ, നിയംകണ്ടം, കിഴക്കയിൽവീട്ടിൽ അജിത്ത് സുനിൽകുമാർ (21) എന്നിവരെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദ്, സബ് ഇൻസ്‌പെക്ടർ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് രണ്ട് നിലകളിലായുള്ള സ്ഥാപനങ്ങളുടെ ഷട്ടറും മോഷ്ടക്കൾ തകർത്തത് .സ്ഥാപനത്തിൽനിന്നും ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയിരുന്നു ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത് .സമാന സംഭവങ്ങൾ മറ്റു കടകൾക്ക് നേരെയും ഉണ്ടായിരുന്നു . പോലീസ് സംഘം തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും തെളിവുകൾ ശേ ഖരിക്കുകയും വിരലടയാള വിധക്തർ,ഡോഗ് സ്‌കോട് അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത് ഇവർക്കൊപ്പമുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി . രാത്രിയിലെ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ഓഫ് പോലീസ്പ്രമോദ് പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.