above post ad local

ഓൺലൈൻ പഠനം വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം :എം.എസ്.എഫ്

0

കൽപ്പറ്റ: കോവിഡ്  പ്രതിസന്ധിയുടെ കാലത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖല വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. ഇപ്പോഴും ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുങ്ങിയിട്ടില്ല. വലിയ വിഭാഗം വിദ്യാർത്ഥികൾ ഇപ്പോഴും ടെലിവിഷനോ സ്മാർട്ട്ഫോണോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസിമേഖലകളിൽ ഉൾപ്പെടെ എല്ലാ മേഖലയിലും സമ്പൂർണ്ണമായും ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ഉള്ള സൗകര്യം ഏർപ്പെടുത്തുക, പലയിടത്തും നെറ്റ്‌വർക്ക് പ്രശ്നങ്ങൾ രൂക്ഷമാണ്. ഒരു നെറ്റ്‌വർക്ക് എങ്കിലും ക്ലാസുകൾ കേൾക്കാൻ കഴിയുന്ന വിധത്തിൽ എല്ലായിടത്തും എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണം. കൂടാതെ ഓൺലൈൻ ക്ലാസുകളുടെ ദൈർഘ്യം നിയന്ത്രിക്കേണ്ടതുണ്ട്. കൃത്യമായ ടൈം ടേബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തേണ്ടതുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാര്യമെടുത്താൽ വിദ്യാർത്ഥികളുടെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.കാലികറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദ വിദ്യാത്ഥികളെ ഉദാഹരണമാക്കി എടുക്കുകയാണെങ്കിൽ

2019- 2022 ബാച്ചുകളിലെ വിദ്യാർത്ഥികളൾ  നിലവിൽ കോളേജുകളിൽ മൂന്നാം വർഷ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഒന്നാം വർഷത്തിലെ 2nd സെമസ്റ്ററിലെ പരീക്ഷകൾ പോലും പൂർണമായി നടന്നു കഴിഞ്ഞിട്ടില്ല. പരീക്ഷകൾ ഓൺലൈൻ ആയോ ഓപൺ ബുക്ക്എക്സാം പോലെ മറ്റ് ദേശീയ അന്തർദേശീയ തലങ്ങളിൽ നടത്തുന്ന പരീക്ഷാ രീതികളും ശൈലികളും നടപ്പാക്കി. മഹാമാരിയുടെ സമയത്ത് പരീക്ഷകൾ ലളിതമാക്കാൻ സർവകലാശാലകൾ നയം രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് എം.എസ്.എഫ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.