above post ad local

ക്ലബ് ഹൗസ് ഓഡിയോ റെക്കോര്‍ഡ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരണം; വയനാട് സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

0

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സമൂഹ മാധ്യമമാണ് ക്ലബ് ഹൗസ്. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ക്ലബ് ഹൗസ് ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതു സംബന്ധിച്ച പരാതികള്‍ ഏറെയാണ് പുറത്തു വന്നിരിക്കുന്നത്. അത്തരത്തില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന വയനാട് സ്വദേശിനിയുടെ പരാതിയില്‍ കേരള പോലീസ് കേസെടുത്തു.

കേള്‍വിക്കാരായി റൂമില്‍ കയറിയവരുടേത് ഉള്‍പ്പെടെ സ്‌ക്രീന്‍ ഷോട്ട് പ്രദര്‍ശിപ്പിച്ച്‌ ഓഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ലൈംഗികതയെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതി.ലൈവ് ഓഡിയോ റൂമുകളിലെ ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും പലപ്പോഴും അതു പാലിക്കപ്പെടുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പോലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.