above post ad local

മുട്ടില്‍ മരം മുറി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുട്ടില്‍ വനവാസി കോളനികള്‍ സന്ദര്‍ശിച്ചു

0

മുട്ടില്‍: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുട്ടില്‍ വനവാസി കോളനികള്‍ സന്ദര്‍ശിച്ചു. 11 മണിയോടെ കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ ജില്ലാ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മലങ്കര കോളനികളിലേക്ക് തിരിച്ചത്. സര്‍ക്കാര്‍ സഹായത്തോടെയാണ് മരം മുറി നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട വനവാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. മരം മുറിച്ചവര്‍ മാത്രമല്ല മരം മുറിക്കാന്‍ അനുവാദം നല്‍കിയ ഭരണകൂടവും ഒരുപോലെ തന്നെ ഉത്തരവാദിയാണ്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് കൈമാറും. വയനാടിന്റെ എംപി കൂടിയായ രാഹുല്‍ ഗാന്ധി ഇതില്‍ മൗനം നടിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്കും ഇതില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ മരംമുറി ആണ് നടന്നിരിക്കുന്നത്. മരം മാഫിയ സര്‍ക്കാര്‍ സഹായത്തോടെ കേരളത്തിലങ്ങോളമിങ്ങോളം മരംമുറി തുടരുകയാണ്. സംരക്ഷിത മരങ്ങളുടെ കണക്ക് പോലും കൈവശമില്ലാത്ത സര്‍ക്കാരാണ് ഇവിടെ ഉള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനവാസികളെയും കര്‍ഷകരെയും വഞ്ചിക്കുകയാണ് ചെയ്തത്. ഇതിന് ഭരണ കൂടം കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കണം. മുഖ്യമന്ത്രി തന്നെ നേരിട്ട് ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും വേണ്ടവിധത്തിലുള്ള അന്വേഷണം നടത്തണമെന്നും  അല്ലാത്തപക്ഷം എന്‍ഡിഎ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം അദ്ദേഹം ആവലാട്ട് കോളനി, പന്നിക്കുഴി കോളനി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. രാഷ്ട്രീയ ഉേദ്യാഗസ്ഥ ഭരണകൂടങ്ങള്‍ തങ്ങളെ പറ്റിക്കുകയാണെന്നും നീതി ലഭിക്കണമെന്നും കോളനിവാസികള്‍ വിദേശ കാര്യ സഹ മന്ത്രി കെ. മുരളീധരനോട് ആവശ്യപ്പെട്ടു. റോജി അഗസ്റ്റിന്‍ മാത്രമല്ല കൂടുതല്‍ ആളുകള്‍ മരംമുറിക്ക് പിന്നിലുണ്ടെന്ന് കോളനിക്കാര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വക്കറ്റ് നിവേദിത, ബിജെപി ജില്ലാ അധ്യക്ഷന്‍ സജി ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ. മോഹന്‍ദാസ് എന്നിവരും മറ്റ് സംസ്ഥാന ജില്ലാ ഭാരവാഹികളും കോളനി സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.