above post ad local

മേപ്പാടി പുത്തുമലയില്‍ എഴുപത് കാരനെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

മേപ്പാടി: മേപ്പാടി പുത്തുമലയില്‍ എഴുപത് കാരനെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പുത്തുമല കാശ്മീര്‍ അച്ചൂട്ടി (70) യെയാണ് വീട്ടുമുറ്റത്തെ ചാണക കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തല ചാണക കുഴിയില്‍ അകപ്പെട്ട രീതിയില്‍ തലകുത്തനെയായാണ് മൃതദേഹമുണ്ടായിരുന്നത്. കാലിന് വൈകല്യമുള്ള ഇദ്ദേഹം രാത്രിയില്‍ കാല്‍ തെറ്റി ചാണക കുഴിയില്‍ വീണതായാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ. മേപ്പാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.