above post ad local

ന്യായമായ വേതനം നൽകണമെന്ന്  വയനാട്  വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർസ്

0

കല്പറ്റ: കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ വെബ് കാസ്റ്റിംങ്ങിനായി നിയമിച്ച ഓപ്പറേറ്റർമാർക്ക് ന്യായമായ വേതനം നൽകണമെന്ന് ഓപ്പറേറ്റസ്. തിരഞ്ഞെടുപ്പിന് ശേഷം അക്ഷയ സെന്ററുകൾ മുഖേന ലഭിച്ച വേതനത്തിൽ അതൃപ്തരായ ജില്ലയിലെ ഓപ്പറേറ്റർസ് വിവരാവകാശ കമ്മിഷന് വിവരങ്ങൾ തേടിയിരുന്നു. അതിന്റെ മറുപടിയാണ് ഇന്നലെ ലഭിച്ചത്.ഒരാൾക്ക് 2750 എന്നാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കത്തിൽ പറയുന്നു. എന്നാൽ അക്ഷയ സെന്ററുകൾ ഓപ്പറേറ്റർമാർക്ക് നൽകിയത് 1500 എന്ന നിരക്കിലായിരുന്നു. മാത്രമല്ല ഓപ്പറേറ്റർമാറിൽ പലർക്കും ഇതുവരെ ഒരു രൂപ പോലും വേതനം ലഭിച്ചിട്ടില്ല.
വേതന നിരക്കിന്റെ യാഥാർഥ്യം തിരഞ്ഞ നിലക്ക് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.