above post ad local

ലോക്ക്ഡൗണ്‍ ലംഘനം; വയനാട് ജില്ലയില്‍ ഇന്ന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0

കൽപ്പറ്റ:ലോക്ക്ഡൗണ്‍ ലംഘനം 32 കേസുകള്‍ എടുത്തു.ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകിട്ട് അഞ്ചു മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 98 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 86 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ തുടരുമെന്നും, കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.