above post ad local

പ്രതിസന്ധികളെ ഇഛാശക്തി കൊണ്ട് നേരിടണം: ഡോ.തോമസ് ജോർജ്

0

മുട്ടിൽ: കോവിഡ് കാലത്തെ പ്രതിസന്ധികളെ ഇഛാശക്തി കൊണ്ട് നേരിടണമെന്ന് പ്രമുഖ മനശ്ശാസ്ത്ര വിദഗ്ദൻ ഡോ.തോമസ് ജോർജ് അഭിപ്രായപ്പെട്ടു. മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കോവിഡ് കാലത്തെ മാനസികാരോഗ്യം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല സാഹചര്യങ്ങളെ രചനാത്മകമായി സമീപിച്ചാൽ മാനസികാരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൾ ഡോ.മുഹമ്മദ് ഫരീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ പ്രസിഡണ്ട് ഷമീർ പാറമ്മൽ അധ്യക്ഷത വഹിച്ചു.ഡോ.മുഹമ്മദ് സഈദ്, പി.സുബൈർ എന്നിവർ സംസാരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.